banner

രാഹുൽ ആലപ്പുഴയിലെത്തി, സമരകേന്ദ്രം സന്ദർശിച്ച് തുടക്കം

ആലപ്പുഴ : ഭാരത് ജോഡോ യാത്ര ആലപ്പുഴയിലെത്തി. 

ksfe prakkulam


തോട്ടപ്പള്ളിയിലെ കരിമണൽ ഖനന കേന്ദ്രം സന്ദർശിച്ച രാഹുൽ സമരസമിതി പ്രവർത്തകരുമായി സംസാരിച്ചു. കോൺഗ്രസ് ഏറ്റെടുത്ത സമരം തന്നെയാണ് തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമരം. 

പൊഴി മുറിക്കുന്നതിന്റെ മറവിൽ കരിമണൽ ഖനനം ചെയ്യുന്നതിനെതിരെയാണ് സമരം. നാട്ടുകാർ തുടങ്ങിയ സമരം കോൺഗ്രസ് ഏറ്റെടുക്കുകയും ഇത്‌ വലിയ രീതിയിലേക്ക് ഉയരുകയുമായിരുന്നു.

സംഭവത്തിൽ ദേശീയ ഇടപെടൽ അടിയന്തരമായി വേണമെന്ന ആവശ്യം സമരസമിതി രാഹുലിനെ അറിയിച്ചു. ആവശ്യത്തോട് രാഹുൽ ഗാന്ധി അനുഭാവപൂർവം തന്നെയാണ് പ്രതികരിച്ചതെന്നാണ് വിവരം. നാനൂറ് ദിവസത്തിലധികമായി തുടരുന്ന സമരമാണ് തോട്ടപ്പള്ളിയിലേത്‌.

Post a Comment

0 Comments