banner

കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്ക് ഒരു കോടി ചിലവിൽ പെരുമാറ്റ ക്ലാസ്



തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒരു കോടി രൂപയുടെ പെരുമാറ്റ ക്ലാസ്. 

ksfe prakkulam

ആദ്യ ഘട്ടത്തില്‍ യാത്രക്കാരുമായി ഇടപെടുന്ന മുന്‍നിര ജീവനക്കാരില്‍ 10,000 പേരെയാണ് പരിശീലിപ്പിക്കുന്നത്.

ജില്ലാ തലത്തില്‍ മാനേജ്‌മെന്റ് ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ബിഹേവിയറല്‍ ചെയ്ഞ്ച് ക്ലാസ് നടപ്പാക്കും. ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കെ.എസ്.ആര്‍.ടി.സിയില്‍ എച്ച്.ആര്‍ വിഭാഗം രൂപീകരിക്കുന്നത്. അതിനു ശേഷം മാനേജ്‌മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

കാട്ടാക്കടയില്‍ കണ്‍സഷന്‍ പുതുക്കാനെത്തിയ മകളെയും അച്ഛനെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി ജീവനക്കാര്‍ക്ക് കൂടി പരിശീലനം നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഉപഭോക്താവാണ് പ്രധാനിയെന്നും അവരെ സേവിക്കുന്നതാണ് പ്രധാനമെന്നുള്ള മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ എല്ലാ ഡിപ്പോയിലും ഗാന്ധിജയന്തി ദിനം മുതല്‍ പ്രദര്‍ശിപ്പിക്കും.

Post a Comment

0 Comments