വാഷിങ്ടൺ : അമേരിക്കൻ എഞ്ചിനീയർക്ക് ഗൂഗിളിൽ നിന്ന് വെറുതെ ലഭിച്ചത് 250000 ഡോളർ.
യുഎസിലെ യുഗ ലാബ്സിലെ സ്റ്റാഫ് സെക്യൂരിറ്റി എഞ്ചിനീയറായ സാം ക്യൂറിക്കാണ് രണ്ട് കോടിയോളം രൂപ ലഭിച്ചത്. ക്യൂറിയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.ഗൂഗിളിനെ ബന്ധപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോയെന്നും നിങ്ങൾക്ക് ഈ പണം തിരിച്ചു വേണ്ടെങ്കിൽ കുഴപ്പമില്ല എന്നും ക്യൂറി ട്വിറ്ററിൽ കുറിച്ചു.
ഇതോടെ തങ്ങൾക്ക് അബദ്ധം പിണഞ്ഞതാണെന്ന് വ്യക്തമാക്കി ഗൂഗിൾ രംഗത്തെത്തി. ഇക്കാര്യം അറിയിച്ചയാളെ അഭിനന്ദിക്കുന്നെന്നും പണം തിരിച്ചെടുക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഗൂഗിൾ പറഞ്ഞു.
0 Comments