banner

സിനിമയ്ക്ക് ഇടവേള, സാമന്ത വിദേശത്ത് ചികിത്സയിലെന്ന് റിപ്പോർട്ട്



തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തതായി റിപ്പോര്‍ട്ടുകള്‍. 

ksfe prakkulam

ചര്‍മ്മ രോഗ ബാധിതയായ സാമന്ത ചികിത്സാര്‍ത്ഥം യു.എസിലേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് താരത്തെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി താരം സമൂഹ മാധ്യമങ്ങളില്‍ സജീവമല്ല. ചികിത്സക്കായി യു.എസ്.എയിലേക്ക് പോയ സാമന്ത എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാമന്ത ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും തന്നെ നല്‍കിയിട്ടില്ല.

إرسال تعليق

0 تعليقات