തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം സ്കൂളുകളിലെ ഉച്ച ഭക്ഷണ വിതരണത്തെ ബാധിച്ചേക്കുമെന്ന് മാധ്യമ റിപ്പോർട്ട്. കൃത്യമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്ന സര്‍ക്കാരിന് ഉച്ചഭക്ഷണ വിതരണം അമിതഭാരമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ വിപുലമായ മെനുവാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പടുത്തിയിരുന്നത്.
ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയുമടക്കം പോഷക ഗുണമുള്ള ആഹാരം കുട്ടികള്‍ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും വലിയ പ്രതിസന്ധി നേരിടുകയാണ്.
സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു നേരിടുമ്പോള്‍ ഇത്തരം സംവിധാനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ പ്രയാസമാണ്. രണ്ടുകൂട്ടം കറിയടക്കം ഉച്ചക്ക് ഭക്ഷണം നല്‍കുന്നതിന് ഒരു കുട്ടിക്ക് ദിവസേന 8 രൂപയാണ് ചിലവ്.
ആഴചയില്‍ 40 രൂപയാണ് ഒരു കുട്ടിയുടെ ആകെ ചിലവ് വരുന്നത്. ഇതില്‍ പാലിനും മുട്ടയ്‌ക്കും മാത്രമായി 24 രൂപയാകും.
0 Comments