banner

ഇന്ത്യയ്ക്കെതിരായ ടിവി അവതാരകൻ്റെ പരാമർശം; വിമർശനവുമായി ശശി തരൂർ

അമേരിക്കന്‍ ടിവി ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാൾസ് ഇന്ത്യയ്ക്കെതിരെ നടത്തിയ പരിഹാസ പരാമർശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 

ksfe prakkulam

ഇന്ത്യയില്‍ ഏറ്റവും മികച്ച കെട്ടിടങ്ങള്‍ ബ്രിട്ടിഷുകാരാണ് നിർമിച്ചതെന്നും സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരത്തില്‍ ഒരു കെട്ടിടം പോലും ഇന്ത്യയിൽ നിർമിച്ചിട്ടില്ല എന്നുമായിരുന്നു പരാമര്‍ശം. 

ഈ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ശശി തരൂർ പ്രതികരിച്ചത്. ‘ക്ഷമ നശിച്ച് പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ അതു പ്രകടിപ്പിക്കാന്‍ പാകത്തിനുള്ള ഒരു ബട്ടണ്‍ കൂടി ട്വിറ്ററില്‍ വേണമെന്നാണ് ഞാന്‍ കരുതുന്നു. തല്‍ക്കാലം ഈ ഇമോജി കൊണ്ട് ഞാന്‍ തൃപ്തിപ്പെടുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്. രണ്ട് ദേഷ്യത്തിലുള്ള ഇമോജികളാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

إرسال تعليق

0 تعليقات