banner

ശശി തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചു



ഡൽഹി : കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ശശി തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് എഐസിസി ആസ്ഥാനത്തെത്തി തരൂർ പത്രിക സമർപ്പിച്ചത്.

മധുസൂദൻ മിസ്ത്രി അധ്യക്ഷനായ കോൺ ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി മുമ്പാകെയാണ് കേരളത്തിൽ നിന്നടക്കമുള്ള നേതാക്കളുടെ പിന്തുണയോടെ തയ്യാറാക്കിയ പത്രിക തരൂർ സമർപ്പിച്ചത്. എഐസി സി ആസ്ഥാനത്ത് വാഹനത്തിലെത്തിയ തരൂരിനെ പ്രവർത്തകർ ആവേശത്തോ ടെയാണ് വരവേറ്റത്.

മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഓഫീസിനുള്ളിൽ പ്രവേശിച്ച തരൂർ നാല് സെറ്റ് പത്രിക സമർപ്പിച്ചതായാണ് വിവരം. പത്രികാസമർപ്പണ വേളയിൽ ജി-23 നേതാക്കൾ അടക്കം പാർട്ടിയുടെ ദേശീയ നേതാക്കൾ സന്നിഹിതരായിരുന്നു. കോൺഗ്രസ് നേതാവ് കെ.എൻ. ത്രിപാഠിയും പത്രിക സമർപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments