ലഖ്നൗ : യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തന്നെ തുടരും.
കഴിഞ്ഞ ആഴ്ച സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യം വൈകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം 19നാണ് ഇഡി കേസ് ലക്നൗ കോടതി പരിഗണിക്കുന്നത്.
ഇഡി കേസ് നിലനില്‍ക്കുന്നതിനാല്‍ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തന്നെ തുടരുമെന്ന് ലഖ്നൗ ജയില്‍ പിആര്‍ഒ സന്തോഷ് വര്‍മ പറഞ്ഞു. ജാമ്യം അനുവദിക്കുന്നതിന് എതിരെ യുപി പോലീസ് ഉന്നയിച്ച വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച കാപ്പന് ജാമ്യം അനുവദിച്ചത്. ആറാഴ്ച ഡല്‍ഹി വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയും നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഹാഥ്രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനിടെ 2020 ലാണ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.
0 Comments