banner

തൃക്കരുവയിലെ 'സ്നേഹാലയം' എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

അഞ്ചാലുംമൂട് : തൃക്കരുവാ ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കുട്ടികൾക്കായി ആരംഭിച്ച ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററി (ബി.ആർ.സി)ൻ്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക്. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഔപചാരിക ഉദ്ഘാടനം കൊല്ലം എം.എൽ.എ എം. മുകേഷ് നിർവ്വഹിച്ചു.

2018ൽ 'സ്നേഹാലയം' എന്ന പേരിൽ വാടകക്കെട്ടിടത്തിലായിരുന്നു ബി.ആർ.സി പ്രവർത്തനം ആരംഭിച്ചത്. ഗ്രാമ പഞ്ചായത്തിന് കീഴിൽ ഭിന്നശേഷിക്കാരായ 32 ഓളം കുട്ടികൾ ഗുണഭോക്താക്കളായുള്ള ഈ സ്ഥാപനത്തിന് സ്വന്തമായി ഒരു കെട്ടിടമെന്നത് ഏറെ നാളത്തെ ആവശ്യമായിരുന്നു. തുടർന്ന് എം.എൽ.എയുടെ ശ്രദ്ധയിപ്പെടുത്തുകയും ആസ്തി വികസ ഫണ്ടിൽ നിന്ന് അൻപത് ലക്ഷം രൂപ ചിലവിട്ട് നിർമാണം പൂർത്തിയാക്കുകയും ആയിരുന്നു.

തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെംബർ ബി.ജയന്തി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോയ് മോഹൻ വൈസ് പ്രസിഡൻറ് സുലഭ. കെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രതീഷ്.ആർ, അജ്മീൻ എം.കരുവ, സലീനാ ഷാഹുൽ കുടുംബശ്രീ ചെയർപേഴ്സൺ നന്ദിനി. ജി പഞ്ചായത്ത് മെംബന്മാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments