ഓണത്തിന് മുന്‍പ് കാല്‍ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ സോളാര്‍ പ്ലാന്റുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സൗര പദ്ധതിയുടെ സൗജന്യ രജിസ്‌ട്രേഷന്‍ കെ. എസ്. ഇ. ബി. യുടെ എല്ലാ സെക്ഷന്‍, ഡിവിഷന്‍ സര്‍ക്കിള്‍ ഓഫീസുകളിലും സെപ്റ്റംബര്‍ ആറ് വരെ നടക്കും. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതിവേഗം പ്ലാന്റുകള്‍ ലഭിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മൂന്ന് കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനവും, മൂന്ന് കിലോവാട്ടിന് മുകളില്‍ 10 കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനവും സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. പ്ലാന്റ് സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാം. നിബന്ധനകള്‍ക്ക് വിധേയമായി ലോണ്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 1912 ട്രോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
0 Comments