banner

എറണാകുളത്ത് തെരുവ് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി



കൊച്ചി : എറണാകുളത്ത് തെരുവ് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. 

ksfe prakkulam

തൃപ്പൂണിത്തുറ എരൂരിലാണ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്.

നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജണല്‍ ലാബിലേക്ക് കൈമാറും. വിഷം കൊടുത്തു കൊന്നു എന്ന പരാതിയിലാണ് അന്വേഷണം.

കാക്കനാട്ടെ റീജണല്‍ ലാബില്‍ നിന്ന് ലഭിക്കുന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ഒരാഴ്ചയ്ക്കകം ഫലം ലഭിക്കും. നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. ആന്തരികാവയവങ്ങളുടെ പരിശോധനയിലൂടെ ഏത് വിഷമാണ് നല്‍കിയത് എന്ന് തിരിച്ചറിയുന്നതോടെ മറ്റ് നടപടികളിലേക്ക് കടക്കും.

അഞ്ച് നായകള്‍ അടുത്തടുത്ത് ചത്തു കിടക്കുകയായിരുന്നു. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായതിന് പിന്നാലെ വിവിധയിടങ്ങളിലാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ നിലയിലാണ് കണ്ടെത്തിയത്.

إرسال تعليق

0 تعليقات