banner

ശക്തമായ കാറ്റും മഴയും തുടരുന്നു; കൊല്ലം ജില്ലയിൽ റെഡ് അലർട്ട്

കൊല്ലം : ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ പശ്ചാത്തലത്തിൽ സെപ്തംബർ 6 ആയ നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ 204.5 mm യിൽ കൂടുതൽ മഴ ജില്ലയിൽ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. 

അതേ സമയം ജില്ലയിൽ വ്യാപക മഴ തുടരുകയാണ്. പരക്കെ ശക്തമായ കാറ്റുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൊതുജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പറിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലും ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ റൂം 
    ലാൻഡ് ലൈൻ     :  0474-2794002, 2794004
    മൊബൈൽ          :  9447677800 (വാട്ട്സാപ്പ്)
    ടോൾ ഫ്രീ നമ്പർ  :  1077 

താലൂക്ക് കൺട്രോൾ റൂം 
    കരുനാഗപ്പള്ളി    :  0476-2620233 
    കുന്നത്തൂർ            :  0476-2830345 
    കൊല്ലം                   :  0474-2742116 
    കൊട്ടാരക്കര         :  0474-2454623 
    പത്തനാപുരം        :  0475-2350090 
    പുനലൂർ                  :  0475-2222605

അതേസമയം ഉത്രാടദിനത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിനമായ എട്ടാം തിയതിയാകട്ടെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ,പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments