banner

ടി-20 ലോകകപ്പ്: സന്നാഹമത്സരങ്ങൾ ഒക്ടോബർ 10 മുതൽ

ടി-20 ലോകകപ്പ് സന്നാഹമത്സരങ്ങൾ നിശ്ചയിച്ചു. ഒക്ടോബർ 10 മുതൽ 19 വരെയാണ് സന്നാഹമത്സരങ്ങൾ നടക്കുക. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ ടീമുകളെ സന്നാഹമത്സരങ്ങളിൽ ഇന്ത്യ നേരിടും. ഗാബയിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും. 

ഒക്ടോബർ 16നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക.ഒക്ടോബർ 10ന് നടക്കുന്ന ആദ്യ സന്നാഹമത്സരത്തിൽ വെസ്റ്റ് ഇൻഡീസ് യുഎഇയെ നേരിടും. 17ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് 2ന് ഗാബയിൽ വച്ചാണ് മത്സരം.

Post a Comment

0 Comments