banner

കാതും മൂക്കും കുത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!



പെൺകുട്ടികളുടെ സൗന്ദര്യം വർദ്ധിക്കുന്നതിന്റെ പ്രധാനകാര്യമാണ് അവർ അണിയുന്ന ആഭരണങ്ങൾ. 

ksfe prakkulam

അതിൽ തന്നെ കമ്മലുകൾക്ക് പ്രത്യേകത കൂടുതലാണ്. ഇക്കാലത്ത് ചെവിയില്‍ ഒന്നിലേറെ കമ്മല്‍ അണിയുന്നത് സ്വഭാവികമാണ്. ഒപ്പം മൂക്ക് കുത്തുന്നതും ഫാഷന്‍റെ ഒരു ഭാഗമാണ്.

എന്നാല്‍, ശരീരഭാഗങ്ങള്‍ തുളയ്ക്കുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ ശരീരത്തിന് വലിയ അപകടങ്ങള്‍ സംഭവിക്കും എന്ന്‍ പലരും ചിന്തിക്കാറില്ല. ഇത്തരത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ചില ആരോഗ്യ പ്രശ്നങ്ങള്‍ നോക്കാം.

അലര്‍ജി: പ്രത്യേക ലോഹങ്ങളോട് അലര്‍ജിയുള്ളവര്‍ ശരീര ഭാഗങ്ങള്‍ തുളക്കുമ്പോള്‍ അലര്‍ജി ഇല്ല എന്ന് ഉറപ്പുള്ള ലോഹങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. അല്ലാത്തപക്ഷം അത് മുറിവുകള്‍ ഉണങ്ങാതെ വൃണങ്ങളായി മാറാനുള്ള സാധ്യതയുണ്ട്. അത് കൂടുതല്‍ ശരീര ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാം.

നാഡീക്ഷതം : വേണ്ടവിധത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാഡീക്ഷതത്തിനും അതുവഴി അനുബന്ധഭാഗങ്ങളുടെ മരവിപ്പിനും അശ്രദ്ധമായ ശരീരഭാഗങ്ങള്‍ തുളയ്ക്കല്‍ കാരണമാകുന്നു.

മറ്റുരോഗങ്ങള്‍ : വൃത്തിയില്ലാത്തതും മറ്റുള്ളവര്‍ ഉപയോഗിച്ചതും വേണ്ടവിധത്തില്‍ ശുദ്ധീകരിക്കാത്തതുമായ ഉപകരണങ്ങളിലൂടെ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്‌.ഐ.വി, ടെറ്റനസ് എന്നീ രോഗങ്ങളും പകരാനുള്ള സാധ്യതയുണ്ട്.

അണുബാധ : തുളയ്ക്കുന്ന ശരീരഭാഗങ്ങളില്‍ അണുബാധ ഉണ്ടാവാതെ സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അണുബാധയുണ്ടായാല്‍ മുറിവുകളില്‍ പഴുപ്പും വീക്കവും വരും. ശരിയായി ചികിത്സ ലഭിച്ചില്ലെങ്കില്‍ രക്തത്തിലേക്ക് അണുബാധ കയറി മരണം വരെ സംഭവിച്ചേക്കാം.

Post a Comment

0 Comments