ഒമ്പത് ഡിപ്പോകളിലേക്ക് ഷെഡ്യുള്‍ തയാറാക്കിയെങ്കിലും പരസ്പരധാരണയെത്തുടര്‍ന്ന് ശനിയാഴ്ച മുതല്‍ പാറശ്ശാല ഡിപ്പോയില്‍ മാത്രമാകും പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടിക്രമം നടപ്പാക്കുക. മറ്റ് സംഘടനകള്‍ ഇതു സംബന്ധിച്ച് മാനേജ്‌മെന്റുമായി ധാരണയിലെത്തിയെങ്കിലും ടിഡിഎഫുമായി സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മുന്നറിയിപ്പ് നല്‍കിയിരുന്നു. പണി മുടക്കുന്നവര്‍ തിരിച്ച് വരുമ്പോള്‍ ജോലിയുണ്ടാകുമോ എന്ന് ചിന്തിക്കണമെന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. തുടര്‍ന്ന് ഇന്ന് വൈകീട്ട് ചേര്‍ന്ന ടിഡിഎഫ് അടിയന്തര യോഗത്തിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.
അതേസമയം, മാനേജമെന്റ് തയാറാക്കിയ ഷെഡ്യൂളുകളില്‍ അപാകതയുണ്ടെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. തിരക്കുള്ള പലറൂട്ടുകളിലും ആവശ്യത്തിന് ബസുകളില്ലാത്ത വിധത്തിലാണ് ക്രമീകരണമെന്നാണ് പരാതി. ഷെഡ്യൂള്‍ സമയം കുറച്ചതു മൂലം ബസുകള്‍ നിശ്ചിതസമയത്ത് ഓടിയെത്തില്ലെന്നും പരിഷ്‌കാരം യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുമെന്നാണ് സംഘടനകളുടെ ആരോപണം.
0 تعليقات