ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു.

ട്വിറ്റർ ഹാൻഡിലിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിൽ വച്ച് അടുത്ത ആഴ്ച നടക്കുന്ന ലാവർ കപ്പ് മത്സരത്തിലായിരിക്കും ഫെഡറർ അവസാനമായി കളിക്കുക. കഴിഞ്ഞ 24 വർഷത്തെ ടെന്നിസ് കരിയറിൽ ആധിപത്യം ഉറപ്പിച്ചിരുന്ന ഫെഡറർ ആരോഗ്യം പരിഗണിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇത് അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള ആരാധകർക്കും കായിക പ്രേമികൾക്കും വലിയ നിരാശയാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ 3 വർഷമായി ഫെഡററെ പരുക്കുകൾ അലോസരപ്പെടുത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ സ്നേഹം പിടിച്ചുപറ്റാൻ 41 കാരനായ സ്വിസ് താരത്തിന് സാധിച്ചിരുന്നു. ഇതിനോടകം1500 ൽ കൂടതൽ മത്സരങ്ങളാണ് ഫെഡറർ കളിച്ചത്. മൊത്തം 20 കരിയർ ഗ്രാൻഡ്സ്ലാമുകളാണ് താരം സ്വന്തമാക്കിയത്.
0 تعليقات