banner

ഭീതിയിലാഴ്ത്തി കാട്ടാനയും കുട്ടിയാനയും

പാലക്കാട് : കാര്‍ യാത്രികരെ നിമിഷ നേരത്തേക്ക് ഭീതിയിലാഴ്ത്തി കാട്ടാനയും കുട്ടിയാനയും. നെല്ലിയാമ്പതി ചുരം പാതയില്‍ വച്ച് കാറിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വേഗത്തില്‍ പിറകോട്ടെടുത്ത കാര്‍ താഴ്ച്ചയിലേക്ക് വീഴാതെ കലുങ്കിലിടിച്ച് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. 

സംഭവത്തില്‍ ആര്‍ക്കും തന്നെ പരുക്കുകളില്ല. ഇന്നലെ വൈകീട്ട് അഞ്ചിന് ചുരത്തിലെ പതിനാലാം വളവിലായിരുന്നു സംഭവം. യാത്രക്കാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ച് മടങ്ങവെ കാട്ടാനയും കുട്ടിയാനയും വഴിയരികില്‍ നില്‍ക്കുകയായിരുന്നു. ഇവരെ മറികടക്കാന്‍ ശ്രമിക്കവെയാണ് ആനകള്‍ കാറിന് നേരെ പാഞ്ഞടുത്തത്. ഇതോടെ കാര്‍ വേഗത്തില്‍ പിന്നോട്ടെടുത്തു.

Post a Comment

0 Comments