banner

തിരുവോണ നാളിൽ സദ്യയുമായി പോയ കാർ നിയന്ത്രണം വിട്ട് അപകടം


കോട്ടയത്ത് തിരുവോണ നാളിൽ കാർ നിയന്ത്രണം വിട്ട് പാലത്തിൻറെ കൈവരിയിലിടിച്ച് അപകടം. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് . തിരുവോണസദ്യയ്ക്കുള്ള പാഴ്സൽ വിതരണത്തിനായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ഇടിച്ച് നിന്നത് പാലത്തിന്റെ കൈവരിയിലാണ്. 

പാലാ കടപ്പാട്ടൂർ കാണിക്കവഞ്ചി ജംഗ്ഷനിലാണ് കാർ അപകടത്തിൽപ്പെട്ടത്.തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി പോയ കാറിൻറെ നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാകാം അപകടമെന്നാണ് പൊലീസിൻറെ അനുമാനം. ബൈപ്പാസ് റോഡിൽ നിന്നും വാഹനങ്ങൾ ഏറ്റുമാനൂർ റോഡിലേയ്ക്ക് പ്രവേശിക്കുന്നിടത്തെ പാലത്തിലായിരുന്നു അപകടം.

Post a Comment

0 Comments