banner

ഫിനിക്സ് ദമ്പതികളുടെ തേന്‍ കെണി; രണ്ടുപേര്‍ കൂടി പിടിയില്‍

പാലക്കാട്ടെ ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. 

ksfe prakkulam

തൃശ്ശൂര്‍ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്(20) റോഷിത്(20) എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. 

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായിട്ടുണ്ട്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെയാണ് ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയത്. കേസില്‍ നവമാധ്യമങ്ങളില്‍ വൈറലായ ദമ്ബതിമാര്‍ അടക്കം ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്.

Post a Comment

0 Comments