banner

വിവാഹാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു

വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. 

ksfe prakkulam

കൊലപാതകത്തിന് പിന്നാലെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഒഡീഷയിലെ രായഗഡ ജില്ലയിലാണ് സംഭവം.

ദിവസ വേതനക്കാരിയായ റിമ മാജിയാണ് കൊല്ലപ്പെട്ടത്. പ്രതി രസിക പ്രധാൻ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും, റിമയും കുടുംബാംഗങ്ങളും ഇതിനെ എതിർത്തു.

മാജി നിർമ്മാണ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തിയ പ്രധാൻ വീണ്ടും ആവശ്യം ഉന്നയിച്ചു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം. മൂർച്ചയുള്ള ആയുധം കൊണ്ട് മാജിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മറ്റ് ജോലിക്കാർ ഓടിയെത്തിയപ്പോൾ പ്രതി ഇവരെയും ആക്രമിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. തുടർന്ന് പ്രധാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രധാനനെ ആദ്യം പ്രാദേശിക ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

إرسال تعليق

0 تعليقات