വരും ദിനങ്ങളിൽ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയിൽ വലിയ വർധനവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് അരി ഉത്പാദനത്തിൽ 12 മില്യൺ ടണ്ണിന്റെ കുറവാണ് ഈ സീസണിൽ ഉള്ളത്.
രാജ്യത്തെ നാല് മുഖ്യ അരി ഉൽപാദന സംസ്ഥാനങ്ങളിൽ വിളവ് കുത്തനെ ഇടിഞ്ഞു. പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ അരി ഉത്പാദനം കുത്തനെ കുറഞ്ഞു. നിലവിലുള്ള സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയതോതിലുള്ള അരിവില വർധനവിന് കാരണമാകും.
0 Comments