banner

കാറിടിച്ച് തെറിച്ചുവീണു, എന്നിട്ടും കലിപ്പടങ്ങാതെ വിദ്യാര്‍ഥികൾ; കൂട്ടയടി വൈറൽ

ന്യൂഡല്‍ഹി : മസൂറിയിലെ ഒരു സ്വകാര്യ കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളും ജൂനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ ബുധനാഴ്ചയുണ്ടായ അടിപിടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

ksfe prakkulam

റോഡില്‍ തമ്മില്‍ അടി ഉണ്ടാക്കുന്ന വിദ്യാര്‍ഥിസംഘത്തിന്‍റെ നേരെ കാര്‍ പാഞ്ഞെത്തുകയും രണ്ട് യുവാക്കളെ ഒരു കാര്‍ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. എനാല്‍ ഇടിയുടെ ആഘാതത്തില്‍ നിലത്തുവീണ വിദ്യാര്‍ഥികള്‍ വീണിടത്ത് നിന്നെണീറ്റ് വീണ്ടും അടിപിടിയില്‍ പങ്കുചേരുന്നതാണ് വീഡിയോ ആളുകളെ കുടുതല്‍ അതിശയിപ്പിക്കുന്നത്.

കാര്‍ തങ്ങളുടെനേരെ വരുന്നതുകണ്ട് തല്ലുകൂടുന്ന വിദ്യാര്‍ഥികള്‍ പലവഴിക്കായി പിരിയുന്നത് വീഡിയോയില്‍ കാണാം. പക്ഷേ രണ്ട് വിദ്യാര്‍ഥികള്‍ കാറിടിച്ച് തെറിച്ച് വീഴുന്നതും യുവാക്കള്‍ വീണ്ടും എണീറ്റ് അടിപിടി കൂടുന്നതും വീഡിയോയില്‍ വ്യക്തമാണ്. പോലീസിനെ കണ്ടതോടെയാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം ഇരുപതോളം വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയ കാറും മസൂറി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Post a Comment

0 Comments