ഫോളോവേഴ്‌സിനെ കൂട്ടാന്‍ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സന്ദീപ് എന്നയാള്‍ വീഡിയോ കോളിലൂടെയാണ് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. തുടര്‍ന്ന് തന്റെ ഫേസ്ബുക്ക് പേജിലിടുകയായിരുന്നു.
വീഡിയോ കണ്ട ഭാര്യ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്തതോടെ സന്ദീപ് വീഡിയോ നീക്കം ചെയ്യുകയും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റാക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ഒരുപാടുപേര്‍ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു. സംഭവത്തില്‍ 2008ലെ ഐടി ഭേദഗതി നിയമപ്രകാരം ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.
മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സന്ദീപ് സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമായിരുന്നു.
0 Comments