banner

വിവാഹപ്പാർട്ടിക്കെത്തിയ യുവാക്കള്‍ മുങ്ങിമരിച്ചു

തൊടുപുഴ കാഞ്ഞാറിൽ വിവാഹപ്പാർട്ടിക്കെത്തിയ രണ്ട് യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശേരി സ്വദേശി അമൻ ഷാബു എന്നിവരാണ് ഉച്ചകഴിഞ്ഞ് മൂന്നിന് ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ ഉണ്ടായ അപകടത്തിൽ മരിച്ചത്. 

നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്ന് ഇരുവരെയും കരയക്കെത്തിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

إرسال تعليق

0 تعليقات