Latest Posts

നാരങ്ങാവെള്ളം ചൂടാക്കി കുടിച്ചാൽ ഗുണങ്ങൾ ഏറെ, കൂടുതൽ അറിയാം



ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതമായ ഒരു മാർഗമാണ്, 

ksfe prakkulam

എല്ലാ ദിവസവും രാവിലെ ഒരു കപ്പ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത്. ഇങ്ങനെ പതിവായി ചെയ്യുന്നതിലൂടെ പല രോഗങ്ങളിൽ നിന്നും മുക്തി നേടാനാകും. പ്രധാനമായും ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്നു.

ഉറങ്ങുന്നതിനു തൊട്ടു മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

മുടിയുടെയും ചര്‍മ്മത്തിന്റെയും ഈര്‍പ്പം നിലനിര്‍ത്താൻ ഇത് ഏറ്റവും നല്ലൊരു മാർഗമാണ്.

നാരങ്ങാനീരില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.

പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയായ നാരങ്ങ കഴിക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും പേശികളെ വളര്‍ത്താനും സഹായിക്കും.

ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് വായ്നാറ്റത്തിന് കാരണമാകുന്ന ദോഷകരമായ അണുക്കളെ നശിപ്പിച്ച് അകറ്റുന്നു.

നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകള്‍ തടയാന്‍ സഹായിക്കും.

നാരങ്ങയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാൽ ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും ചുളിവുകള്‍, പാടുകള്‍ എന്നിവ തടയാനും ഉതകുന്നു.

0 Comments

Headline