കാട്ടാക്കട : കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ചിത്രീകരിച്ച ജീവനക്കാരന് സുരക്ഷാ ഭീഷണിയെന്ന് കെഎസ്ആർടിസിയുടെ റിപ്പോർട്ട്.
സുരക്ഷ കണക്കിലെടുത്ത് ജീവനക്കാരനെ മറ്റൊരു യൂണിറ്റിലേക്ക് സ്ഥലം മാറ്റി.
കുറ്റക്കാരായ ജീവനക്കാർ ഉൾപ്പെടുന്ന സി.ഐ.ടി.യു യൂണിയനിൽ നിന്നാണ് ഭീഷണിയെന്നും സി.എം.ഡി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഉത്തരവാദികളെ സസ്പെന്റ് ചെയ്തതായും റിപ്പോർട്ടിലുണ്ട്. കെഎസ്ആര്‍ടിസി സിഎംഡി പ്രേമനനോടും മകളോടും നേരിട്ട് വിളിച്ച് മാപ്പ് ചോദിച്ചു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അക്രമി സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും റിപ്പോർട്ടിൽ കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
0 Comments