banner

എംഡിഎംഎയുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിലായി

കല്ലമ്പലം : ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി രണ്ടിടത്തു നടത്തിയ പ്രത്യേക പരിശോധനയിൽ എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായി. ഇവരിൽ നിന്ന് 3.42 ഗ്രാം ലഹരിമരുന്നാണു പിടിച്ചെടുത്തത്.

നാവായിക്കുളം മരുതിക്കുന്നിൽ നിന്ന് ഉത്തർ പ്രദേശ് സ്വദേശി റിസ്വാൻ (24) , വഴയിലെ സെന്റ് ജൂഡ് പള്ളി ജംക്‌ഷന് സമീപത്തു നിന്ന് തിരുവനന്തപുരം സ്വദേശികളായ ഹരികുമാർ, സപ്തകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.റിസ്വാനിൽ നിന്ന് 1.420 ഗ്രാം എംഡിഎംഎയും മറ്റു രണ്ടുപേരിൽ നിന്ന് 2 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

ലഹരി മരുന്നു കൊണ്ടുവന്ന കാറും തിരുവനന്തപുരം സ്വദേശികളിൽ നിന്നു പിടിച്ചെടുത്തു. നാവായിക്കുളത്ത് രണ്ടുപേരാണ് ലഹരിമരുന്നു സംഘത്തിലുൾപ്പെട്ടിരുന്നത്. അതിൽ ഷാൻ എന്ന ഒരാൾ ഓടി രക്ഷപ്പെട്ടതായി എക്സൈസ് സിഐ പി.എസ് ഹരികുമാർ പറഞ്ഞു.

Post a Comment

0 Comments