ഇന്ന് സെപ്തംബര്‍ 10. ലോക ആത്മഹത്യാ പ്രതിരോധ ദിനം.
വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ സമൂഹത്തില്‍ ഒരു വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഓരോ 40 സെക്കന്‍ഡിലും ഒരു ആത്മഹത്യ സംഭവിക്കുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
സംഭവിക്കുന്ന ഓരോ ആത്മഹത്യയ്ക്കും ഒപ്പം ഇരുപതിലധികം ആളുകള്‍ ആത്മഹത്യാശ്രമം നടത്തുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം ചിന്തകളുമായി നടക്കുന്നവരാകട്ടെ അതിലും ഏറെയാണ്. മാനസിക പ്രശ്‌നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ലഹരി ഉപയോഗം തുടങ്ങിയ കാരണങ്ങളാണ് പല ആത്മഹത്യയ്ക്കും കാരണങ്ങളാകുന്നത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നിരിക്കെ ഇത്തരം കേസുകള്‍ വര്‍ധിക്കുന്നത് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
ചെറിയ കാര്യങ്ങൾക്ക് പോലും കുട്ടികളും മുതിർന്നവരും ആത്മഹത്യയ്ക്കൊരുങ്ങുന്ന സംഭവങ്ങളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. നമുക്കുണ്ടാകുന്ന എത്ര ചെറിയ പ്രശ്നങ്ങളായാലും വലിയ പ്രശ്നങ്ങളായാലും അതിൻ്റെ പരിിഹാരം തേടാൻ ഈ ലോകത്ത് നിരവധി മാർഗ്ഗങ്ങളുണ്ടെന്ന് നാം ഓർത്തിരിക്കുക.
0 Comments