banner

സംസ്ഥാനത്ത് ഇന്നറിയാൻ: പ്രധാനമന്ത്രി കേരളത്തിൽ, രണ്ട് ജില്ലകളിൽ അവധി, കനത്ത മഴയ്ക്ക് സാധ്യത!

• സംസ്ഥാനത്ത് കലാവസ്ഥ മുന്നറിയിപ്പ് പ്രകാരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

• പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും കലക്ടറുടെ ഓഫീസ് വ്യക്തമാക്കി.

• പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് നിർദ്ദേശമുണ്ട്.

• എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. 

• ഹയർ സെക്കണ്ടറി കോഴ്സിന് പ്രവേശനം 2022-23 ൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന്  ഇന്ന് (1/09/2022) രാവിലെ 10 മണി മുതൽ അപേക്ഷിക്കാവുന്നതാണ് .

• നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തും കാലടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനോടുബന്ധിച്ച് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് നിയന്ത്രണം. ഒന്നാം തീയതി വൈകീട്ട് 3.30 മുതൽ 8.00 മണി വരെ അത്താണി എയർപോർട്ട് ജംഗ്ഷൻ മുതൽ കാലടി മറ്റുർ ജംഗ്ഷൻ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഒരു വാഹനവും പോകാൻ പാടുള്ളതല്ല.

Post a Comment

0 Comments