banner

ട്രാൻസ്‌ജെൻഡറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ : ട്രാൻസ്‌ജെൻഡറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സോയ കിന്നർ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിൽ ഖജ്റാന സ്വദേശിയായ നൂർ മുഹമ്മദ് ആണ് അറസ്റ്റിലായത്.

ഇൻഡോറിലെ സ്‌കീം നമ്പർ 134 ഏരിയയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോയയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം കിട്ടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നൂറാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന ലഭിച്ചത്. ഇയാളുടെ വീട് പരിശോധിച്ചപ്പോൾ മൃതദേഹത്തിന്റെ ബാക്കി ഭാഗം കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.

കഴിഞ്ഞ മാസം 28 മുതലാണ് സോയയെ കാണാതായത്. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതി സോയയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയപ്പോൾ ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. ട്രാൻസ്‌ജെൻഡറാണെന്നറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ട് കഷണങ്ങളാക്കുകയായിരുന്നു. ഒരു കഷണം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും, മറ്റേഭാഗം വീട്ടിൽ സൂക്ഷിക്കുകയുമായിരുന്നു.

Post a Comment

0 Comments