banner

മജിസ്‌ട്രേറ്റിനുൾപ്പെടെ രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ട : മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേരെ തെരുവുനായ കടിച്ചു. 

ksfe prakkulam

വെട്ടിപ്രത്തുവെച്ചാണ് ഇവര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ജ്വല്ലറി ജീവനക്കാരനായ പ്രകാശന്‍ എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍. ഇന്ന് വൈകീട്ടോടെ വെട്ടിപ്രത്ത് മജിസ്‌ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകീട്ട് നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. 

കടിയേറ്റ രണ്ടുപേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ജ്വല്ലറി ജീവനക്കാരനായ പ്രകാശനെ ജ്വല്ലറിയിലേക്ക് കടന്നുചെന്നാണ് നായ ആക്രമിച്ചത്. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

إرسال تعليق

0 تعليقات