കാസർഗോഡ് : ബദിയടുക്കയില്‍ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ.
പൈവളികെ ചിപ്പാര്‍ ഹിരണ്യ ഹൗസിലെ മുഹമ്മദ് ഫയാസ്, ഉപ്പള മംഗല്‍പാടി പത്വാടി അബൂബക്കര്‍ സിദ്ദീഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഇവരിൽ നിന്ന് 13.950 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ജില്ല പൊലീസ് മേധാവി വൈഭവ് സക്സനേയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപപറേഷന്‍ ക്ലീന്‍ കാസര്‍ഗോഡിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ബദിയഡുക്ക ഇഡിയടുക്കയില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്.
നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി എം.എ. മാത്യൂവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ഡി.വൈ.എസ്.പി വി.വി. മനോജ്, ഡിവൈ.എസ്.പി അബ്ദുൽ റഹീം, ബദിയഡുക്ക എസ്.ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന. ഇവർ സഞ്ചരിച്ച കാറില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തില്‍ നിന്ന് 57,350 രൂപയും പിടിച്ചെടുത്തു.
ഡാന്‍സാഫ് ടീം അംഗങ്ങളായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, രാജേഷ്, ഹരീഷ്, സജീഷ് എന്നിവരും ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെ അനീഷ്, പ്രവീണ്‍, ചന്ദ്രകാന്ത്, സുനില്‍, ശ്രീനേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
0 Comments