banner

പ്രശസ്ത നടനും മുൻ കേന്ദ്രമന്ത്രിയുമായ കൃഷ്ണം രാജു അന്തരിച്ചു

ഹൈദരാബാദ് : തെലുങ്കിലെ ഇതിഹാസ താരം കൃഷ്ണം രാജു അന്തരിച്ചു. 

ksfe prakkulam

83 വയസായിരുന്നു. ഇന്ന് (സെപ്റ്റംബർ 11) പുലർച്ചെയായിരുന്നു അന്ത്യം. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് താരത്തിന്റെ അന്ത്യം. ടോളിവുഡിലെ റിബൽ സ്റ്റാർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. നടൻ പ്രഭാസ് അദ്ദേഹത്തിന്റെ അനന്തരവൻ ആണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ച ആദ്യ നടനായിരുന്നു അദ്ദേഹം.

ജീവന തരംഗലു, മന വൂരി പാണ്ഡവുലു, അന്തിമ തീർപ്പ്, അമര ദീപം, തന്ദ്ര പപ്രയുഡു, പൽനാട്ടി പൗരുഷം തുടങ്ങി 180-ലധികം സിനിമകളിൽ കൃഷ്ണം രാജു അഭിനയിച്ചു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ പ്രഭാസ് ചിത്രം രാധേ ശ്യാമിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. കൃഷ്ണം രാജുവിന്റെ വിയോഗ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. അനുഷ്ക്ക ഷെട്ടി, കാർത്തികേയ 2 ഫെയിം നിഖിൽ സിദ്ധാർത്ഥ തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തി. മികച്ച നടനുള്ള നിരവധി പുരസ്‌കാരങ്ങളും കൃഷ്ണം രാജുവിന് ലഭിച്ചിട്ടുണ്ട്. 

ഒരു സജീവ രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു കൃഷ്ണം രാജു. 1990കളുടെ അവസാനത്തിൽ ബിജെപി ടിക്കറ്റിൽ ആന്ധ്രാപ്രദേശിലെ കാക്കിനാഡ, നരസാപുരം മണ്ഡലങ്ങളിൽ നിന്ന് 12ാമതും, 13ാമതും ലോക്‌സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടട്ടുണ്ട്. പ്രതിരോധം, വിദേശകാര്യം, ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവയുൾപ്പെടെ വിവിധ കാബിനറ്റുകളുടെ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Post a Comment

0 Comments