banner

വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം പത്തൊമ്പതാം ദിവസത്തിലേക്ക്

വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് എതിരേ ലത്തിന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തുറമുഖ കവാടത്തിന് മുന്നില്‍ നടത്തുന്ന സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. 

ksfe prakkulam

സമരം കൂടുതല്‍ ശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെയും ലത്തീന്‍ രൂപതയുടേയും തീരുമാനം. തിങ്കളാഴ്ച മുതല്‍ വൈദികരുടെ നേതൃത്വത്തില്‍ ഉപവാസ സമരം തുടങ്ങും.

വലിയതുറ, കൊച്ചുതോപ്പ്, തോപ്പ് എന്നീ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. കോടതി ഉത്തരവ് മാനിച്ച്‌ തുടര്‍സമരങ്ങളില്‍ ഇനി ബാരിക്കേഡുകള്‍ മറികടന്ന് തുറമുഖത്തിനകത്ത് കയറി പ്രതിഷേധിക്കേണ്ട എന്നാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നിര്‍ദേശം. ഉപരോധ സമരത്തിനൊപ്പം മറ്റന്നാള്‍ ഉപവാസ സമരവും തുടങ്ങും.

ആര്‍ച്ച്‌ ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ, മുന്‍ ആര്‍ച്ച്‌ ബിഷപ്പ് സൂസപാക്യം എന്നിവരുടെ നേതൃത്വത്തിലാണ് മറ്റന്നാളത്തെ ഉപവാസ സമരം. പിന്നീടുള്ള ദിവസങ്ങളില്‍ വൈദികരും, സന്യസ്തരും വിശ്വാസികളും ഉപവാസമിരിക്കും. അതേസമയം സമരക്കാരും സര്‍ക്കാരും തുടര്‍തമ്മിലുള്ള ചര്‍ച്ചകളില്‍ തീരുമാനമായിട്ടില്ല.

Post a Comment

0 Comments