banner

ജാതിയെ വോട്ടാക്കാൻ ശ്രമിക്കുന്ന കപടപുരോഗമനവാദം തിരിച്ചറിയണമെന്ന് വി.മുരളീധരൻ



തിരുവനന്തപുരം : പുരോഗമനവാദികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി ചിന്തപലപ്പോഴും സൗകര്യപൂര്‍വം മറയ്ക്കപ്പെടുന്നുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. 

ksfe prakkulam

വോട്ടിനുവേണ്ടി ജാതിയെ ഒപ്പം നിര്‍ത്തുന്നവരാണ് പുരോഗമനവാദികള്‍. സാമ്പ്രദായികമായ ജാതി നിലനില്‍ക്കുകയും രാഷട്രീയ പാർട്ടികൾ തങ്ങളുടെ സൗകര്യത്തിന് അവ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഗുരുദര്‍ശനം ചവറ്റകൊട്ടയിലാകുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. ശിവഗിരി മഠത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി

ജാതി നിലനിര്‍ത്തിക്കൊണ്ടുപോയാലെ അധികാരം നിലനിർത്താനാവൂ എന്നത് ഇടുങ്ങിയ ചിന്താഗതിയാണ്. ശ്രീനാരായണ ധര്‍മത്തില്‍ ഏറ്റവും പ്രധാനം ജാതിയെക്കുറിച്ചുള്ള ഈ വിശാലമായ കാഴ്ചപ്പാടാണ്. പുരോഗമന പ്രസ്ഥാനങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ പോലും ജാതി വൈരം നിലനിര്‍ത്തിക്കൊണ്ട് പോവാന്‍ ശ്രമിക്കുന്നത് ദൗർഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു. ദുരഭിമാനക്കൊലകള്‍ ഇന്നും നാരായണ ഗുരുവിന്‍റെ മണ്ണില്‍ നടക്കുന്നു എന്നത് നാടിനാകെ അപമാനമെന്നും ജയന്തിദിന ചടങ്ങിൽ മന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിര്‍ഭരതയ്ക്ക് പിന്നില്‍ പോലും ഗുരുവിന്‍റെ പ്രബോധനങ്ങള്‍ ഉണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍, സഹകരണസംഘങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാം നൂറ്റാണ്ടിന് മുമ്പ് തന്നെ ശ്രീനാരായണഗുരു ആഹ്വാനം ചെയ്തിരുന്നുവെന്നും സ്വാശ്രയബോധമുള്ള ഒരു ജനത ഭാരത്തില്‍ വളര്‍ന്നുവരണമെന്ന് ഗുരു ആഗ്രഹിച്ചിരുന്നതായും അദ്ദേഹം ഓർമിപ്പിച്ചു. വിശാല മാനവ ജാതി നിര്‍മിതിക്കായി ശ്രമിക്കുക എന്ന ഗുരുദര്‍ശനം പ്രയോഗത്തില്‍ കൊണ്ടുവരാനാണ് ഭാരതീയ ജനത പാര്‍ട്ടി ശ്രമിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. നൂറ്റിയറുപത്തിയെട്ടാം ജയന്തി ദിനത്തിൽ ചെമ്പഴന്തി ഗുരുകുലത്തിലും മന്ത്രി സന്ദർശനം നടത്തി.

Post a Comment

0 Comments