banner

വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



പാലക്കാട് : കോങ്ങാട് കുണ്ടുവംപാടത്ത് വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കുന്നത്തുവീട്ടില്‍ മല്ലിക (40) ആണ് മരിച്ചത്. 

ksfe prakkulam

കനത്ത മഴയെ തുടര്‍ന്ന് പുലര്‍ച്ചെ വീടിന്റെ ചുമര്‍ തകര്‍ന്നു വീഴുകയായിരുന്നു. പഴയ വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകര്‍ന്നു വീണത്. മുറിയുടെ ചുമര്‍ പൂര്‍ണമായും മല്ലികയുടെ ശരീരത്തിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

പരിക്കേറ്റ ഭര്‍ത്താവ് വിനോദ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് തിരികെ കെണ്ടുവന്നു. അപകട സമയം മക്കള്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ അപകടത്തില്‍ നിന്നൊഴിവായി.

إرسال تعليق

0 تعليقات