നാളെ 11 ജില്ലകളിലും യെല്ലോ അലര്‍ട്ട്
അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നതിന് അനുസരിച്ചാണ് മഴ കനക്കുക. സെപ്റ്റംബര്‍ 6, 7, 8 തീയതികളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ടശക്തമായ മഴ പെയ്യാനാണ് സാധ്യത.
ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന മുന്നറിയിപ്പ്
ശക്തമായ മഴ മുന്നറിയിപ്പ് നില്‍ക്കുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല. മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എന്നാല്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു
മഴക്കെടുതി തുടരുന്നു
അതേസമയം കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം പാലോടില്‍ ആറു വയസ്സുള്ള കുട്ടി മരിച്ചിരുന്നു. മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടകുട്ടിയാണ് മരിച്ചത്. കുട്ടിയുടെ അമ്മയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട മറ്റ് 8 പേരെയും രക്ഷിച്ചിരുന്നു. മൂന്ന് കുടുംബത്തിലെ 10 പേരാണ് മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം വയനാട് മീനങ്ങാടിയില്‍ കനത്ത മഴയെത്തുടര്‍ന്ന് റോഡ് ഒലിച്ചു പോവുകയും ചെയ്തു. ചൂതുപ്പാറയുമായി ബന്ധിപ്പിത്തുന്ന റോഡാണ് ഒലിച്ചു പോയത്.
0 Comments