banner

13 വർഷങ്ങളുടെ ഇടവേളയിൽ റോഡപകടങ്ങളിലായി ഭാര്യയ്ക്ക് നഷ്ടപ്പെട്ടത് ഭർത്താവിനെയും മകനെയും



കോട്ടയം : ചിങ്ങവനം പന്നിമറ്റത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. 

ksfe prakkulam

കടുത്തുരുത്തി മൂർത്തിക്കൽ വീട്ടിൽ ജസ്‌വിൻ ജോസ് (28)ആണ്‌ മരിച്ചത്.

പരുത്തുംപാറയിലെ ബന്ധുവീട്ടിൽ പോകുന്നതിനിടെ പന്നിമറ്റം റെയിൽവേ മേൽപാലത്തിനു സമീപമായിരുന്നു അപകടം. കൂടെ യാത്ര ചെയ്ത പാക്കിൽ സ്വദേശിയായ പുത്തൻപറമ്പിൽ അജിത്ത് പി.രാജേന്ദ്രനും സാരമായ പരുക്കേറ്റു.

ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തെറിച്ചു വീണു. പട്രോളിങ്ങിനിടെ ചിങ്ങവനം പൊലീസ് അപകടം കണ്ട് ഇരുവരെയും ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജസ്‌വിന്റെ ജീവൻ രക്ഷിക്കാനായില്ല.

13 വർഷങ്ങൾക്കു മുൻപ് കടുത്തുരുത്തി മുട്ടുചിറയ്ക്കു സമീപം കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് ജസ്‌വിന്റെ പിതാവ് മൂർത്തിങ്കൽ ജോസ് മരിച്ചത്.

Post a Comment

0 Comments