അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായി 400ല്‍ അധികം എമര്‍ജന്‍സി വര്‍ക്കേഴ്‌സ് സംഭവസ്ഥലത്തെത്തി. ഗുരുതര പരുക്കുള്ളവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. താരതമ്യേനെ പരുക്ക് കുറഞ്ഞവര്‍ക്ക് പ്രഥമ ശുശ്രൂഷയും നല്‍കി വരുന്നതായി ദേശീയ ഫയര്‍ ഏജന്‍സി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒരു അജ്ഞാത സെലിബ്രിറ്റി സന്ദര്‍ശിക്കുന്നുവെന്ന് കേട്ട് നിരവധി ആളുകള്‍ ഇറ്റവോണ്‍ ബാറിലേക്ക് ഓടിക്കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന വിവരം ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരുക്കേറ്റവര്‍ക്ക് വേഗത്തിലുള്ള ചികിത്സ ഉറപ്പാക്കാനും ആഘോഷങ്ങള്‍ നടന്ന പ്രദേശത്തെ സുരക്ഷാസംവിധാനങ്ങള്‍ അവലോകനം ചെയ്യാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ പ്രസ്താവന ഇറക്കി.
0 Comments