അഞ്ചാലുംമൂട് : 2016 ൽ യുവതിയെ പീഡിപ്പിച്ച് മാനഭംഗപ്പെടുത്തിയ ശേഷം ഗൾഫിലേക്ക് കടന്ന് കളഞ്ഞ യുവാവിനെ 6 വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിൽ എത്തിയപ്പോൾ നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ നിന്നും പോലീസ് പിടികൂടി.

തേവലക്കര അരിനെല്ലൂർ ജസീന്ത മന്തിരത്തിൽ ഷോബിൻ വർഗ്ഗീസ്(32) ആണ് പോലീസ് പിടിയിൽ ആയത്.
2016 ൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച് മാനഭംഗപ്പെടുത്തിയ കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസ്സിലെ ഒന്നാം പ്രതിയെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഗൾഫിലേക്ക് കടന്ന് കളഞ്ഞ ഷോബിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലറും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വക്കുകയും അഞ്ചാലുമ്മൂട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. തുടർന്ന് ഇയാളെ അഞ്ചാലുമ്മൂട് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അഞ്ചാലുംമൂട് ഇൻസ്പക്ടർ ദേവരജന്റെ നേതൃത്വത്തിൽ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
0 تعليقات