banner

അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു

കഴക്കൂട്ടം : സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ അദ്ധ്യാപിക കുഴഞ്ഞ് വീണ് മരിച്ചുകുളത്തൂർ സ്വാദേശിനിയായ ആഷ്‌മിയാണ് (40) മരിച്ചത്. 

കഴക്കൂട്ടം അൽ-ഉത്മാൻ ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിഭാഗം അധ്യാപികയായിരുന്നു.
ഇന്ന് വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തി മുറ്റമടിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

ഏകമകൻ തിരുവനന്തപുരം ടെക്‌നിക്കൽ സ്കൂൾ വിദ്യാർത്ഥിയാണ് .ഭർത്താവ് ഏതാനം വർഷം മുൻപ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

0 Comments