ചെറുതോണിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കരക്കെത്തിക്കുമ്പോഴേക്കും അഭിജിത്ത് മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അതേസമയം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവർ മണിക്കൂറുകൾക്കിടയിൽ ജീവനൊടുക്കിയത് നാടിനെ സങ്കടത്തിലാഴ്ത്തി. ഇന്നലെ വൈകീട്ട് വീടിന്റെ പുറകുവശത്താണ് രമണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ വേലായുധനെ വൈകീട്ട് മുതൽ കാണാതായി. ഇന്ന് രാവിലെ അടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ വേലായുധന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങി
0 تعليقات