കോണ്‍ക്രീറ്റ് മിക്സിങ് ലോറി വീടിന് മുകളിലേ്ക്ക് മറിഞ്ഞുവീണു. കോട്ടയം പനച്ചിക്കാട് ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. അപകടത്തില്‍ തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു.ലോറി മറിയുന്നത് കണ്ട് പുറത്തേക്ക് ചാടിയതിനാല്‍ വാഹനത്തിനകത്തുണ്ടായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെട്ടു.
ഈ സമയം കുഞ്ഞുമോനും കുടുംബവും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. അതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
ജലജീവൻ മിഷന്റെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കുഴികൾ കോൺക്രീറ്റ് ഇട്ട് മൂടുന്നതിനായി എത്തിച്ച വാഹനമാണിത്. ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ
ലോറിക്കുള്ളിൽ പത്ത് ടണ്ണോളം മിക്സിങ് ഉള്ളതിനാൽ എളുപ്പത്തിൽ മാറ്റാൻ സാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
0 Comments