banner

പ്ലസ്ടു വിദ്യാർഥിനിയെ അസമയത്ത് മുറിയിൽ കയറി പീഡിപ്പിച്ചു; 23കാരൻ പിടിയിൽ

കണ്ണൂർ : പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പ്ലസ്ടു വിദ്യാർഥിനിയുടെ മുറിയിൽ അസമയത്ത് അതിക്രമിച്ച് കയറിയ യുവാവ് പീഡിപ്പിച്ചതായി പരാതി. പഴയങ്ങാടിക്കു സമീപത്തെ അസ്‌ലം (23)ആണ് അറസ്റ്റിലായത്. സെപ്റ്റംബർ മാസമാണ് പെൺകുട്ടി താമസിക്കുന്ന ഏഴോം പഞ്ചായത്ത് പരിധിയിൽപ്പെട്ട വീട്ടിൽ വച്ച് പീഡനം നടന്നത്. സുഹൃത്തായ വിദ്യാർഥിനിയുടെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന 17 കാരിയെയാണ് രാത്രിയിൽ മുറിയിൽ അതിക്രമിച്ച് കയറി ഇയാൾ പീഡിപ്പിച്ചത്.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡനം നടന്ന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത പഴയങ്ങാടി പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തു.

إرسال تعليق

0 تعليقات