കൊല്ലം : കൊട്ടാരക്കര സദാനന്ദപുരത്ത് അമ്മയേയും മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സദാനന്ദപുരം കക്കാട് മടത്തിയറയിൽ ചെല്ലമ്മ, മകൻ സന്തോഷ് എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ ചെല്ലമ്മ മകൻ സന്തോഷ് ഇയാളുടെ 12 വയസ്സുകാരനായ മകൻ എന്നിവരാണ് ഈ വീട്ടിൽ താമസിച്ചു വന്നിരുന്നത്. 12 വയസുകാരൻ പോലീസ് സംരക്ഷണയിൽ തുടരുകയാണെന്നാണ് വിവരം. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടം നടപടികൾക്കായി കൊട്ടാരക്കര താലൂക്ക് ആശുപതി മോർച്ചറിയിലേക്ക് മാറ്റി. കൊട്ടാരക്കര ഡി.വൈ.എസ്.പി ജി.ഡി വിജയകുമാർ അടക്കമുള്ള ഉന്നത പോലീസുദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
പ്രാഥമികാന്വേഷണത്തിൽ മരണത്തിൽ ദുരൂഹതയുള്ളതായി പറയാനാകില്ല. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളു എന്നും കൊട്ടാരക്കര ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പ്രതികരിച്ചു.
0 Comments