banner

പര്‍ദ ധരിച്ച്‌ നടന്ന് പൂജാരി, പിടികൂടി പൊലീസ്

കോഴിക്കോട് : കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് പര്‍ദ ധരിച്ച്‌ കറങ്ങി നടന്ന യുവാവിനെ പൊലീസ് പിടികൂടി. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ചിക്കന്‍ പോക്സ് വന്നതിനാലാണ് പര്‍ദ്ദ ധരിച്ചെത്തിയതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. 

യുവാവ് പര്‍ദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തില്‍ രണ്ട് മാസമായി ജിഷ്ണു നമ്പൂതിരി പൂജാരിയായി ജോലി ചെയ്യുകയായിരുന്നു. 

إرسال تعليق

0 تعليقات