banner

കൊല്ലത്ത് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; നടപടിയെടുക്കാതെ സർക്കാർ

കൊല്ലം : വീടിനുമുന്‍പില്‍ ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നും അഭിരാമിയുടെ കുടുംബം ആരോപിക്കുന്നു.

ഈ കാരണത്താല്‍ കുട്ടിയുടെ ചിതാഭസ്മവുമായി കേരള ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണ് കുടുംബം.

വീടിനുമുന്‍പില്‍ കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്നാണ് അജികുമാറിന്റെ മകള്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ അഭിരാമി ആത്മഹത്യ ചെയ്തതത്. ഇതിന് പിന്നാലെ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ്.
സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ , ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ , കേരള ബാങ്ക് ചെയര്‍മാന്‍ കോട്ടമുറിക്കല്‍ എന്നിവര്‍ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കുടുംബം പ്രതിഷേധിക്കാനൊരുങ്ങുന്നത്. അഭിരാമിയുടെ ചിതാഭസ്മവുമായി കേരള ബാങ്ക് പതാരം ബ്രാഞ്ചിലും, കൊല്ലം ജില്ലാ ആസ്ഥാനത്തും തിരുവനന്തപുരത്തും സമരം ചെയ്യാനാണ് തീരുമാനം.

Post a Comment

0 Comments