banner

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസ്സുകാരി കാർ ഇടിച്ച് മരിച്ചു; കാർ ഓടിച്ചത് അമ്മ

കോഴിക്കോട് കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ മറിയം നസീർ ആണ് മരിച്ചത്. വരാന്തയിൽ കുട്ടി കളിക്കുന്നതിനിടയിൽ കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടു കുട്ടിയെ ഇടിക്കുകയായിരുന്നു. 

‌ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments