banner

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ട് പേർക്ക് പരുക്ക്

തിരുവനന്തപുരം : ദേശീയപാതയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്‍ഫോസിസിനു സമീപം കുളത്തൂരിലാണ് സംഭവം. അപകടത്തിൽ ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ പന്തളം സ്വദേശി രാഹുല്‍ ആര്‍ നായരാണ് മരിച്ചത്. 

ഭക്ഷണ വിതരണക്കാന്‍ ഓടിച്ച ബൈക്കിനു പിന്നില്‍ രാഹുല്‍ ഓടിച്ച എന്‍ഫീല്‍ഡ് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

ഭക്ഷണവിതരണക്കാരനും രാഹുലിന്റെ പിന്നിലിരുന്നയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. എങ്കിലും പരുക്ക് ഗുരുതരമല്ല. തുമ്പ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

إرسال تعليق

0 تعليقات