banner

കൊല്ലത്ത് ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കൊല്ലം : പരവൂരിൽ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പരവൂര്‍ നെടുങ്ങോലം പടിഞ്ഞാറ്റി വിള വീട്ടില്‍ സുമേഷ് ആണ് മരണപ്പെട്ടത്

തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൂനയില്‍ റേഷന്‍കട മുക്കിന് സമീപത്തെ വളവില്‍ വച്ചാണ് അപകടം ഉണ്ടായത്. 

നിയന്ത്രണംവിട്ട ബൈക്ക് മിനി ബസില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.  

പരിക്കേറ്റ സുമേഷിനെ ചികിത്സാർത്ഥം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച സുമേഷ്.

إرسال تعليق

0 تعليقات